Posted On
date_range Updated On
date_range ലോകത്തിലെ മികച്ച ഷെഫ് അന്തരിച്ചു
ജനീവ: ലോകത്തിലെ മികച്ച ഷെഫെന്നറിയപ്പെട്ട ബെനോയ്റ്റ് വയോലിയര്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ സ്വവസതിയില്‍ വെടിയേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. സ്വയം വെടിവെച്ചതാണെന്ന് സ്വിസ് പൊലീസ് പറഞ്ഞു. ലൂസിയാനക്കടുത്ത് റസ്റ്റാറന്‍റ് നടത്തി വരുകയായിരുന്നു. ലോകത്തിലെ മികച്ച 1000 ഭോജനശാലകളിലൊന്നായാണ് ഈ മൂന്നുനില റസ്റ്റാറന്‍റ് അറിയപ്പെട്ടത്. പാരിസില്‍ ജനിച്ച വയോലിയര്‍ 2012ലാണ് ഭാര്യക്കൊപ്പം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.