Posted On
date_range Updated On
date_range സെനറ്റിനു മുന്നില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ദില്‍മ
റിയോ ഡെ ജനീറോ: ബജറ്റതിരിമറിയിലും അഴിമതിക്കേസിലും കുറ്റവിചാരണ നേരിടുന്ന ദില്‍മ റൂസഫ് ആരോപണങ്ങള്‍ നിഷേധിച്ചു. ഇംപീച്ച്മെന്‍റ് വിസ്താരവേളയിലാണ് ദില്‍മ ആരോപണങ്ങള്‍ നിഷേധിച്ചത്. ‘തന്‍െറ സര്‍ക്കാറിന് തെറ്റുപറ്റിയിട്ടുണ്ടാകാം. എന്നാല്‍, വോട്ടര്‍മാരെ ചതിച്ചിട്ടില്ല. എന്നിലാരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഒരിക്കലും ചെയ്തിട്ടില്ല’-ദില്‍മ വ്യക്തമാക്കി.
ബജറ്റ് കമ്മി നികത്തുന്നതിന് ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ വായ്പകള്‍ എടുത്ത കാര്യം മറച്ചുപിടിച്ചെന്നാണ് ദില്‍മക്കെതിരായ ഒരു ആരോപണം. ഇംപീച്ച്മെന്‍റ് വിചാരണ തന്നെ പുറത്താക്കാനുള്ള അട്ടിമറിയാണെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ആരോപണങ്ങളെ തുടര്‍ന്ന് ദില്‍മയെ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.