മാഡം തുസാഡ്സില്‍ മോദി

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഴുകുപ്രതിമ ലോകനേതാക്കള്‍ക്കൊപ്പം മാഡം തുസാഡ്സില്‍ ഇടംപിടിച്ചു. കഴിഞ്ഞദിവസമാണ് മോദിയുടെ മെഴുകുപ്രതിമ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലത്തെിയത്. ഡല്‍ഹിയിലായിരുന്ന പ്രതിമയെ മോദി കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചിരുന്നു.
ലോകത്തെ ജനപ്രിയരായ നേതാക്കന്മാര്‍ക്കൊപ്പമാണ് മോദിയുടെ പ്രതിമയും ഇടംപിടിച്ചിരിക്കുന്നത്. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, മഹാത്മാഗാന്ധി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരുടെ അടുത്തായാണ് മോദിയുടെ മെഴുകുരൂപം സ്ഥാപിച്ചത്.മെഴുകുരൂപമുണ്ടാക്കാന്‍ മോദി പൂര്‍ണമായും സഹകരിച്ചതായി മാഡം തുസാഡ്സ് സംഘം പറഞ്ഞു. ഏറെ സ്വാധീനശേഷിയുള്ള മോദിയെപോലെയുള്ള നേതാവിനെ ഇവിടെയത്തെിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.മോദിയുടെ നാലാമത്തെ മെഴുകുപ്രതിമയാണ് ഇത്. സിംഗപ്പൂര്‍, ഹോങ്കോങ്, ബാങ്കോക് എന്നിവിടങ്ങളിലാണ് മറ്റു മൂന്നെണ്ണമുള്ളത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.