Posted On
date_range Updated On
date_range ഇന്ത്യന്‍ വംശജന്‍ പോര്‍ചുഗല്‍ പ്രധാനമന്ത്രി
ലിസ്ബന്‍: പോര്‍ചുഗല്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ അന്‍േറാണിയോ കോസ്റ്റയെ പ്രസിഡന്‍റ് അനിബല്‍ കവാകോ നിയമിച്ചു. പോര്‍ചുഗീസ് ഭരണകാലത്ത് ഗോവയില്‍ ജീവിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒര്‍ലാന്‍ഡോ ഡി കോസ്റ്റയുടെ മകനാണ് അന്‍േറാണിയോ കോസ്റ്റ. ലിസ്ബനിലാണ് അന്‍േറാണിയോ കോസ്റ്റ ജനിച്ചത്. ഇവരുടെ ബന്ധുക്കള്‍ ഇപ്പോഴും ഗോവയിലുണ്ട്. കോസ്റ്റ നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ളെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്നാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. 230 അംഗ അസംബ്ളിയില്‍ 86 സീറ്റുമായി രണ്ടാമതായിരുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടി. നേരത്തേ ലിസ്ബന്‍ മേയറായിരുന്നു കോസ്റ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.