Posted On
date_range Updated On
date_range ഫ്രാന്‍സില്‍ അതിവേഗട്രെയിന്‍ പാളംതെറ്റി: 11 മരണം
പാരിസ്: ഭീകരാക്രമണത്തിനുപിന്നാലെ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ അതിവേഗട്രെയിന്‍ പാളംതെറ്റി 11 പേര് മരിച്ചു. പാരിസ്-സ്ട്രോസ് ബര്‍ഗ് അതിവേഗപാതയില്‍ പരീക്ഷണത്തിനായി ഓടിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്. പരിശോധനക്കിടെയുള്ള അതിവേഗത്താലാണ് അപകടമെന്നും ഭീകരാക്രമണം അല്ളെന്നും അധികൃതര്‍ അറിയിച്ചു.
49 റെയില്‍വേ സാങ്കേതിക ജീവനക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. പാളംതെറ്റിയ ട്രെയിനിന് തീപിടിക്കുകയും തുടര്‍ന്ന് തൊട്ടടുത്ത കനാലിലേക്ക് മറിയുകയും ചെയ്തതാണ് മരണസംഖ്യ ഉയര്‍ത്തിയത്. അടുത്തവര്‍ഷം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന അതിവേഗപാതയിലാണ് അപകടം.
ബ്രിട്ടന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.