Posted On
date_range Updated On
date_range നിശാക്ലബിലെ തീപിടിത്തം: റുമേനിയന്‍ പ്രധാനമന്ത്രി രാജിവെച്ചു
ബുക്കറെസ്റ്റ്: നിശാക്ലബിലെ തീപിടിത്തത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് റുമേനിയന്‍ പ്രധാനമന്ത്രി വിക്ടര്‍ പൊന്‍റ രാജിവെച്ചു. 32 പേര്‍ വെന്തുമരിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിഷേധമുയര്‍ന്നിരുന്നു. സര്‍ക്കാറിന്‍െറ രാജി പ്രതിഷേധക്കാരെ തൃപ്തിപ്പെടുത്തുമെന്ന് കരുതുന്നതായും അദ്ദേഹം സൂചിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നതോടെ ആയിരക്കണക്കിനുപേര്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു. ഒക്ടോബര്‍ 30നാണ് നിശാക്ളബില്‍ തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ക്ളബ് ഉടമകളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ നരഹത്യക്ക് കുറ്റംചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.