Posted On
date_range Updated On
date_range എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി; ചരിത്രത്തിലെ രണ്ടാമത്തെ വനിത
പാരിസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി എലിസബത്ത് ബോൺ നിയമിതയായി. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതയാണ് എലിസബത്ത്. 61കാരിയായ എലിസബത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുൻ സർക്കാറിൽ തൊഴിൽ മന്ത്രിയായിരുന്നു.
മാക്രോണിന്റെയും എലിസബത്തിന്റെയും നേതൃത്വത്തിൽ ഉടൻതന്നെ പുതിയ സർക്കാർ നിലവിൽ വരും. 1991-92 കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഈഡിത്ത് ക്രെസൻ ആണ് ഈ പദവിയിലെത്തിയ ആദ്യ വനിത.
വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം ജനപ്രീതിയിടിഞ്ഞ ക്രെസൻ ഒരുവർഷത്തിൽ താഴെ മാത്രമാണ് പദവിയിൽ തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.