Posted On
date_range Updated On
date_range പാകിസ്താനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി
പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇന്ത്യയുടെ ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഭൂചലനമുണ്ടായത്. നാശനഷ്ടത്തിന്‍റെയും ആളപായത്തിന്‍റെയോ കണക്കുകൾ ലഭ്യമായിട്ടില്ല.
ബലൂചിസ്താൻ മേഖലയിലെ നോഷ്കിക്ക് സമീപമാണ് ഭൂചലനം. ഭൂനിരപ്പിൽ നിന്ന് 10 കി.മീ ആഴത്തിലാണ് പ്രഭവകേന്ദ്രം.
4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, തിങ്കളാഴ്ച പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായിരുന്നു. ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയായിരുന്നു പ്രഭവകേന്ദ്രം. ഇതിന്‍റെ ഭാഗമാകാം ഇപ്പോഴത്തെ ഭൂചലനമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നുമാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.