Posted On
date_range Updated On
date_range ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞന് സൈപ്രിയൻ ഫോയസ് പ്രൈസ്
വാഷിങ്ടൺ: അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പ്രഥമ സൈപ്രിയൻ ഫോയസ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ നിഖിൽ ശ്രീവാസ്തവയും. പോളിനോമിയൽ മെട്രിക്സിെൻറ സ്വഭാവങ്ങൾ മനസ്സിലാക്കാനുള്ള രീതികൾ വികസിപ്പിച്ചതിനാണ് പുരസ്കാരം.
ബെർക്ലെയിലെ കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ പ്രഫസറാണ്. 5000 ഡോളറാണ് പുരസ്കാരത്തുക. ആഡം മാർകസ്, ഡാനിയൽ സ്പൈൽമാൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് രണ്ടുപേർ. ജനുവരി അഞ്ചിന് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.