Posted On
date_range Updated On
date_range മ്യാന്മറിൽ കനത്ത നാശംവിതച്ച് 'മോക്ക'; 29 മരണം
യംഗോൺ: മ്യാന്മറിൽ കനത്ത നാശംവിതച്ച 'മോക്ക' ചുഴലിക്കാറ്റിൽ മരണം 29 ആയി. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
ഒരു ദശാബ്ദത്തിനിടെ മ്യാന്മറിൽ വീശിയടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റാണ് മോക്ക. അതിതീവ്ര ചുഴലിക്കാറ്റായി തീരത്തേക്ക് കടന്ന മോക്കക്ക് മണിക്കൂറിൽ 180 മുതൽ 210 കിലോമീറ്റർ വരെയാണ് വേഗം.
മ്യാന്മർ-ബംഗ്ലാദേശ് തീരമേഖലയിലാണ് കാറ്റ് കനത്ത നാശം വിതക്കുന്നത്. താഴ്ന്ന മേഖലകളിൽ നിന്ന് അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മിസോറാമിൽ കാറ്റിൽ 230 വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. 50 ഗ്രാമങ്ങളിലായി 6000ഓളം പേരെ ഇവിടെ കാറ്റ് ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.