കോവിഡ്​ ഉത്ഭവം: ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട്​ യു.എസ്​ ഏജൻസികൾ

വാഷിങ്​ടൺ: ​ലോകവ്യാപകമായി 45 ലക്ഷം ആളുകളുടെ ജീവനെടുത്ത കോവിഡ്​ മഹാമാരിയുടെ ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ. വൈറസ്​ പ്രകൃതിയിൽനിന്ന്​ ഉണ്ടായതാണോ അതോ ചൈനയിലെ ലാബിൽനിന്ന്​ ചോർന്നതാണോ എന്നകാര്യത്തിൽ ഏജൻസികൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുവെന്നാണ്​ പുതിയ വിവരം.

കോവിഡ്​ ബയോളജിക്കൽ ആയുധമെന്നരീതിയിൽ വികസിപ്പിച്ച​തല്ലെന്ന നിഗമനത്തിലാണ്​18 രഹസ്യാന്വേഷണ ഏജൻസികൾ. വൈറസ്​ മൃഗങ്ങളിൽനിന്ന്​ മനുഷ്യനിലെത്തിയെന്നാണ്​ ഈ വിഭാഗം കരുതുന്നത്​. എന്നാൽ, വുഹാനിലെ വൈറോളജി ലാബിൽനിന്ന്​ ചോർന്നതാണെന്നാണ്​​ ഒരുസംഘം വിശ്വസിക്കുന്നത്​.   

Tags:    
News Summary - covid Origin: U.S. agencies fail to trace source

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.