Posted On
date_range Updated On
date_range ബംഗ്ലാദേശിൽ സാമുദായിക കലാപം; രണ്ടുപേർകൂടി കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിൽ ദുർഗ പൂജയോടനുബന്ധിച്ചുണ്ടായ സാമുദായിക കലാപത്തിൽ രണ്ടു ഹിന്ദു യുവാക്കൾകൂടി കൊല്ലപ്പെട്ടു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആറായി. പൂജ ആഘോഷങ്ങൾക്കിടെ 200 ഓളം വരുന്ന പ്രതിഷേധ സംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്രകമ്മിറ്റിയംഗമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ക്ഷേത്രത്തിനു സമീപം മറ്റൊരു യുവാവിെൻറയും മൃതദേഹം കണ്ടെത്തി. രാജ്യത്തെ 12 ഓളം ജില്ലകളിൽ ഹിന്ദു-മുസ്ലിം കലാപം വ്യാപിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.