Posted On
date_range Updated On
date_range ഇറാനിലേക്കുള്ള ചൈനയുടെ കടന്നുവരവ് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തും -പോംപിയോ
വാഷിങ്ടൺ: ഇറാനിലേക്കുള്ള ചൈനയുടെ കടന്നുവരവ് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഭരണകൂടത്തിന്‍റെ പിന്തുണയോടെ ലോകത്ത് ഏറ്റവും കൂടുതൽ ഭീകരവാദം നടക്കുന്നത് ഇറാനിലാണെന്നും പോംപിയോ പറഞ്ഞു.
ഇറാന് ചൈനയുമായുള്ള ബന്ധത്തിലൂടെ കൂടുതൽ ആയുധങ്ങളും വ്യാപാരവും പണവും ലഭിക്കുന്നത് മേഖലയെ അസ്ഥിരപ്പെടുത്താൻ മാത്രമേ സഹായിക്കൂ.
ചൈനയുടെ പ്രകോപനത്തെ എതിർക്കാൻ സമാന സ്വഭാവമുള്ള രാജ്യങ്ങൾ ഒന്നിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ഭീഷണി ലോകത്തിനാകെ വ്യക്തമായിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനും പിറകോട്ടടിക്കാനും സ്വാതന്ത്രവും ജനാധിപത്യവും സംരക്ഷിക്കാനും സമാന സ്വഭാവമുള്ള രാജ്യങ്ങൾ മുന്നോട്ടുവന്നു തുടങ്ങി -പോംപിയോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.