Posted On
date_range Updated On
date_range വെടിനിർത്തൽ: അമേരിക്ക യു.എന്നിൽ പ്രമേയം കൊണ്ടുവരും
വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തലും ബന്ദി മോചനവും സാധ്യമാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്ന പ്രമേയം അമേരിക്ക ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി അറിയിച്ചു. വോട്ടെടുപ്പിന് സമയക്രമം നിശ്ചയിച്ചിട്ടില്ല.
സാധാരണക്കാരുടെയും ആശുപത്രികൾ, സ്‌കൂളുകൾ, വീടുകൾ ഉൾപ്പെടെ സിവിലിയൻ വസ്തുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തും വിധം അന്താരാഷ്ട്ര നിയമങ്ങൾ എല്ലാ കക്ഷികളും പാലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. നേരത്തെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.