Posted On
date_range Updated On
date_range ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കി കാനഡയും
ഒട്ടാവ: ഇന്ത്യ, പാകിസ്താൻ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കുമായി കാനഡ. ഗതാഗത മന്ത്രി ഒമർ അൽഗാബ്രയാണ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ വിവരം അറിയിച്ചത്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമെത്തുന്ന വിമാനയാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് വിമാന വിലക്ക് ഏർപ്പെടുത്തിയതെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു. 30 ദിവസത്തേക്കാണ് വിലക്ക്. എന്നാൽ, സ്ഥിതി മെച്ചപ്പെട്ടാൽ ഇക്കാര്യത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, നിരോധനം കാർഗോ വിമാനങ്ങൾക്ക് ബാധകമല്ലെന്നും അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ ദിവസം മാത്രം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.