കളിയിൽ തോറ്റപ്പോൾ പരിഹസിച്ച് ചിരിച്ച ഏഴുപേരെ യുവാവ് വെടിവെച്ചു​കൊന്നു

ബ്രസിലിയ: കളിയിൽ തോറ്റപ്പോൾ നോക്കി ചിരിച്ചതിന് ഏഴുപേരെ 30 കാരൻ വെടിവെച്ചു​കൊന്നു. ബ്രസീലിലെ മാറ്റോ ഗ്രോസോയിലെ സിനോപ് സിറ്റിയിലുള്ള പൂൾ ഹാളിലാണ് സംഭവം. 12 വയസുള്ള കുട്ടിയടക്കം ഏഴുപേരാണ് ​​കൊല്ലപ്പെട്ടത്.

പൂൾ ഗെയിമിൽ പ്രതിക്ക് രണ്ട് ഗെയിമുകൾ തുടർച്ചയായി നഷ്ടപ്പെട്ടു. ഇതോ​ടെ കാഴ്ചക്കാർ ഇയാളെ നോക്കി പരിഹസിച്ച് ചിരിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

എഡ്ഗർ റിച്ചാർഡോ ഡി ഒലിവെറിയ, എസിക്യുവസ് സോസ റിബിറോ എന്നിവരാണ് പ്രതികൾ.

ഒലിവെറിയയാണ് ഗെയിമുകളിൽ തോറ്റത്. കൊല്ലപ്പെട്ടവരിലൊരാളുമായുള്ള കളിയിലാണ് ഒലിവെറിയ പരാജയപ്പെട്ടത്.

ആദ്യ തവണ പരാജയപ്പെട്ടശേഷം ഇയാൾ വീണ്ടും കളിക്കാൻ ആവശ്യപ്പെടുകയും അതിലും പരാജയപ്പെടുകയുമായിരുന്നു. ഈ സമയം അവിടെ കൂടിനിന്നവരെല്ലാം ചിരിച്ചു. ഇതോ​ടെ പ്രകോപിതനായ ഒലിവെറിയ സഹായിക്കൊപ്പം തോക്കുമായെത്തി. സഹായി എല്ലാവരെയും തോക്കുകാട്ടി പേടിപ്പിച്ച് ചുമരിനോട് തിരിച്ചു നിർത്തി. തുടർന്ന് ഒലിവെറിയ പൂൾ ഉടയുൾപ്പെടെ ഏഴുപേരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആറ്പേരും സംഭവ സ്‍ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു. 

Tags:    
News Summary - Brazilian Man Kills 7 After Being Laughed At For Losing At Pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.