Representative Image
Posted On
date_range Updated On
date_range അഫ്ഗാനില്‍ റോഡരികിലെ ബോംബ് പൊട്ടി സ്ത്രീകളും കുട്ടികളുമടക്കം ഏഴു മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റോഡരികിലെ ബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും രണ്ടു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഗസ്‌നി പ്രവിശ്യയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
താലിബാനുമായി സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
അഫ്ഗാനില്‍ സിവിലിയന്‍മാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ ജനുവരി മുതല്‍ ജൂണ്‍ വരെ മാസങ്ങളില്‍ 1282 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.