സനാഉല്ല ഖഫാരി
Posted On
date_range Updated On
date_range ഐ.എസ് നേതാവിനെ കുറിച്ച് വിവരം നൽകിയാൽ കോടി ഡോളർ സമ്മാനം –യു.എസ്
വാഷിങ്ടൺ: ഐ.എസ് നേതാവ് സനാഉല്ല ഖഫാരിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിലുൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
2020 ജൂണിലാണ് ഖഫാരിയെ അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ചുള്ള ഐ.എസ് തലവനായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.