Posted On
date_range Updated On
date_range ബംഗ്ലാദേശ് സാമുദായിക കലാപം: മുഖ്യ പ്രതി അറസ്റ്റിൽ
ധാക്ക: ദുർഗാപൂജയോടനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ സാമുദായിക കലാപത്തിെൻറ മുഖ്യ പ്രതിയെന്നു കരുതുന്ന ഇഖ്ബാൽ ഹുസൈനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രങ്ങൾ തകർക്കാനും ഹിന്ദുവിഭാഗങ്ങളെ ആക്രമിക്കാനും നേതൃത്വം നൽകിയത് ഇയാളാണെന്നു കരുതുന്നു. ഇഖ്ബാൽ ഹുസൈനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. കോക്സസ് ബസാറിൽനിന്നാണ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ബംഗ്ലാദേശിൽ കലാപം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.