Posted On
date_range Updated On
date_range ബംഗ്ലാദേശ് എയർഫോഴ്സ് വിമാനം കോളജിന് മുകളിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശ് എയർഫോഴ്സ് വിമാനം കോളജിന് മുകളിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു. ധാക്കയിലെ ഉട്ടാറ ഏരിയയിലെ സ്കൂളും കോളജും പ്രവർത്തിക്കുന്നയിടത്തേക്കാണ് എയർഫോഴ്സിന്റെ ട്രെയിനിങ് വിമാനം തകർന്നു വീണത്.
ചൈനീസ് ഫൈറ്റർ ജെറ്റിന്റെ ഏറ്റവും ആധുനിക വിമാനമാണ് തകർന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് താക്കിർ ഇസ്ലാമായിരുന്നു വിമാനത്തിന്റെ പൈലറ്റ് എന്ന് ജമ്മു ടി.വി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിരവധി നാട്ടുകാർക്ക് പരിക്കേറ്റതായി കരുതുന്നു. നിരവധി ഫയർ ആന്റ് റെസ്ക്യൂ സംഘങ്ങൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
എഫ്-7 ബി.ജി.ഐ (701) എന്ന വിമാനം ചൈന 2022ൽ ബംഗ്ലാദേശിന് നൽകിയതാണെന്ന് റിപ്പോർട്ടുണ്ട്. 36 വിമാനങ്ങളാണ് അന്ന് ചൈന നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.