Posted On
date_range Updated On
date_range ഞാൻ പാകിസ്താന് അപകടകാരിയെന്ന് ബജ്വ അവകാശപ്പെട്ടു -ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായപ്പോൾ തന്നെ പുകച്ചു ചാടിക്കാൻ ഗൂഢാലോചന നടന്നിരുന്നതായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. യു.എസിനോട് ചായ്വുള്ള തന്റെ രാജ്യത്തെ രാഷ്ട്രീയ ശക്തികൾ തന്നെ ശത്രുവായി ചിത്രീകരിച്ചുവെന്നും ഇംറാൻ ഖാൻ അവകാശപ്പെട്ടു.
''പുറത്താക്കാൻ ഗൂഢാലോചന നടത്തിയവരിൽ മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ് വയുമുണ്ട്. സൈനിക വൃത്തങ്ങൾക്കുള്ളിൽ നിന്നു തന്നെ എന്തിനാണിതെന്ന് ചോദ്യമുയർന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ അപകടകാരിയാണ് എന്നായിരുന്നു. പാകിസ്താന് അത്യന്തം അപകടകാരിയാണ് ഞാനെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുറപ്പിക്കാൻ മറ്റു കാരണങ്ങളും നിരത്തി''.-ഇംറാൻ പറഞ്ഞു.
തനിക്കെതിരെ വധശ്രമങ്ങൾ നടന്നതായും ഇംറാൻ ഖാൻ പറഞ്ഞു. മാർച്ച് 18ന് നടന്നത് അത്തൊരമൊരു ശ്രമമായിരുന്നുവെന്നും ഇംറാൻ ഖാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.