Posted On
date_range Updated On
date_range സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ആസ്ട്രേലിയയും ടിക്ടോക് നിരോധിക്കുന്നു
സിഡ്നി: സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ആസ്ട്രേലിയയും ടിക്ടോക് നിരോധിക്കുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ചയോടെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാനഡ, ഇന്ത്യ, പാകിസ്താൻ, തായ്വാൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളും യു.എസ്, യു.കെ, ന്യൂസിലൻഡ് പാർലമെന്റുകളും ചൈനീസ് ആപ്പായ ടിക് ടോക്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം യൂറോപ്യൻ യൂനിയൻ കൗൺസിലും കമീഷനും ജീവനക്കാർക്ക് ടിക് ടോക് ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.