Posted On
date_range Updated On
date_range കെയിൻ തനാക ലോക മുത്തശ്ശി
ടോക്യോ: 116കാരിയായ കെയിൻ തനാക ലോകത്തെ ഏറ്റവും പ്രായമുള്ള വനിതയായി ഗിന്നസ് ബുക്ക് റെക്കോഡ്സിൽ. ജപ്പാൻ നഗരമായ ഫുക്കുവോക്കയിലെ നഴ്സിങ് ഹോമിൽ കഴിയുന്ന സ്ത്രീയെ ശനിയാഴ്ചയാണ് ഒൗദ്യോഗികമായി ലോക മുത്തശ്ശിയായി പ്രഖ്യാപിച്ചത്. എട്ടു മക്കളിൽ ഏഴാമത്തെയാളായി 1903 ജനുവരി രണ്ടിനാണ് തനാക ജനിക്കുന്നത്. 1922ൽ ഹിഡിയോ തനാകയുമായി വിവാഹിതയായ ഇവർക്ക് നാലു മക്കളുണ്ട്. രാവിലെ ആറു മണിക്ക് എഴുന്നേൽക്കുന്ന മുത്തശ്ശിക്ക് ഇപ്പോഴും ഗണിതത്തോടാണ് കമ്പം. ഇതുവരെയും ഗിന്നസ് റെക്കോഡിൽ ഇൗ പദവി അലങ്കരിച്ചിരുന്ന 117കാരി ജപ്പാനിലെ ചിയോ മിയാകോ കഴിഞ്ഞ ജൂലൈയിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.