ദീപാവലിക്ക്​ പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യൻ വംശജർക്കെതിരെ കേസ്

സിം​ഗ​പ്പൂ​ർ സി​റ്റി: ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച ര​ണ്ട്​ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രെ സിം​ഗ​പ്പൂ​രി​ൽ കേ​സ്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത്​ സിം​ഗ​പ്പൂ​രി​ൽ കു​റ്റ​കൃ​ത്യ​മാ​ണ്. ഇ​ത്​ ലം​ഘി​ച്ച്​ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​വ​രാ​ണ്​ ​കേ​സി​ൽ അ​ക​പ്പെ​ട്ട​ത്. ര​ണ്ടു വ​ർ​ഷം വ​രെ ജ​യി​ൽ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തപ്പെട്ട​ത്.

സെ​ൽ​വ​രാ​ജ്, ശി​വ​കു​മാ​ർ സു​ബ്ര​ഹ്​​മ​ണ്യ​ൻ എ​ന്നി​വ​രെ​യാ​ണ്​ കേ​സി​ൽ പി​ടി​കൂ​ടി​യ​ത്. റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച കേ​സാ​ണ്​ സെ​ൽ​വ​രാ​ജി​നെ​തി​രെ ചു​മ​ത്തി​യ​ത്. ഇ​യാ​ളെ സ​ഹാ​യി​ച്ച​താ​യാ​ണ്​ ശി​വ​കു​മാ​റി​നെ​തി​രാ​യ കേ​സ്. ഇ​ന്ത്യ​ക്കാ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​​ ഒ​ത്തു​ചേ​രു​ന്ന സിംഗപ്പൂരിലെ ‘കൊ​ച്ചു ഇ​ന്ത്യ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്​​ഥ​ല​ത്താ​ണ്​ സം​ഭ​വം.
ത​ജി​കി​സ്​​താ​ൻ

Tags:    
News Summary - used fire cracker in deewali; case against two indian orijin in singapur -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.