ദ്വിരാഷ്ട്ര ഫോര്‍മുല: യു.എസിന്‍െറ സമീപനത്തില്‍ ആശങ്കയുമായി ഫലസ്തീന്‍

ജറൂസലം: രണ്ടു ദശകങ്ങളായി നിരുപാധികം പിന്തുണച്ചിരുന്ന ദ്വിരാഷ്ട്ര പരിഹാരഫോര്‍മുലയില്‍നിന്ന് പിന്മാറാനുള്ള യു.എസിന്‍െറ സമീപനത്തില്‍ ആശങ്കയുമായി ഫലസ്തീന്‍. ഫലസ്തീന് സ്വതന്ത്രരാഷ്ട്രമെന്ന വാദം അംഗീകരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ കഴിയില്ളെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. ആറു ലക്ഷം ഫലസ്തീനികള്‍ ഇപ്പോഴും വംശീയവിവേചനത്തില്‍ കഴിയുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ഏകാധിപത്യ ഭാഷ തള്ളിക്കളയുന്നുവെന്നും ഈ വിഷയത്തില്‍ ട്രംപ് ഭരണകൂടവുമായി ക്രിയാത്മക ചര്‍ച്ചക്ക് ഒരുക്കമാണെന്നും ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിന്‍െറ ഉപദേഷ്ടാവ് ഹുസും സെംലോത് പ്രതികരിച്ചു.  
ദ്വിരാഷ്ട്ര പരിഹാരമെന്നതിനു പകരം ഫലസ്തീന്‍ പരമാധികാരത്തോടെയുള്ള ഇസ്രായേല്‍ രാഷ്ട്രമെന്ന വാദം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് നെതന്യാഹുവിന്‍േറത്. അനധികൃത കുടിയേറ്റ പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറയും അന്താരാഷ്ട്ര സമൂഹത്തിന്‍െറയും ആവശ്യം ഇസ്രായേല്‍ അംഗീകരിക്കണം.
ദ്വിരാഷ്ട്ര ഫോര്‍മുല തള്ളി കുടിയേറ്റപദ്ധതികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനം മേഖലയില്‍ കൂടുതല്‍ അസ്ഥിരത സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  ദ്വിരാഷ്ട്ര പരിഹാരഫോര്‍മുല ട്രംപ് ഭരണകൂടം നിരസിക്കുകയാണെങ്കില്‍ സമാധാനമെന്നത് അകലെയാകുമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗം ഹനാന്‍ അഷ്റവി വ്യക്തമാക്കി.
ദ്വിരാഷ്ട്ര ഫോര്‍മുല ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസും രംഗത്തത്തെി. സമാധാനം പുന$സ്ഥാപിക്കാന്‍ ദ്വിരാഷ്ട്ര ഫോര്‍മുലയല്ലാതെ മറ്റൊരു വഴി മുന്നിലില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്‍െറ പ്രസ്താവനക്കെതിരെ  ഫതഹും രംഗത്തത്തെി.
1993ലെ ഓസ്ലോ കരാറിലാണ് പശ്ചിമേഷ്യയില്‍ ശാശ്വതസമാധാനം പുന$സ്ഥാപിക്കുക ലക്ഷ്യമിട്ട് ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ധാരണയിലത്തെിയത്. കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി  വെസ്റ്റ്ബാങ്കും ഗസ്സയുമുള്‍പ്പെടെ സ്വതന്ത്ര രാഷ്ട്രം വേണമെന്നാണ് ഫലസ്തീന്‍ ആഗ്രഹിക്കുന്നത്. 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലകളാണിത്. 1967ലാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്. ഫോര്‍മുല യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയിലായി. ബിന്യമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം ദ്വിരാഷ്ട്രഫോര്‍മുല അംഗീകരിക്കില്ളെന്ന സൂചനയുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നതോടെയാണ് ആശങ്ക ഉടലെടുത്തത്.
ഇരുപക്ഷവും അംഗീകരിച്ചാല്‍ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ഉടമ്പടിയില്‍ ഒറ്റരാഷ്ട്രമോ ദ്വിരാഷ്ട്രമോ പരിഹാരമാര്‍ഗമാക്കാനാകുമെന്നും  ഒരു രാജ്യം, രണ്ടു രാജ്യം എന്നതിലേക്ക് നോക്കുമ്പോള്‍ ഇരുകൂട്ടരും ഇഷ്ടപ്പെടുന്നതെന്തോ അതിനോടാണ് താല്‍പര്യമെന്നുമായിരുന്നു ട്രംപിന്‍െറ പരാമര്‍ശം.  ഫലസ്തീന്‍ സമാധാനത്തിന് ദ്വിരാഷ്ട്രം മാത്രമല്ല ഫോര്‍മുലയെന്ന് വൈറ്റ്ഹൗസും പ്രസ്താവിച്ചിരുന്നു.

Tags:    
News Summary - two state solution palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.