ചായവില്‍പനക്കാരന്‍ ഫാഷന്‍ ലോകത്തേക്ക്

ഇസ്ലാമാബാദ്: ജാവേരിയ അലിയെന്ന ഫോട്ടോഗ്രാഫറായിരുന്നു  അര്‍ഷാദ് ഖാന്‍ എന്ന ചായക്കടക്കാരന്‍െറ ജീവിതം മാറ്റിയെഴുതിയത്. സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി മാറിയ ഫോട്ടോ കണ്ട്  ഒരു ഫാഷന്‍ പോര്‍ട്ടല്‍ ഈ 18കാരനെ മോഡലാകാന്‍ ക്ഷണിക്കുകയായിരുന്നു.

മൂന്നുമാസമായി ഇസ്ലാമാബാദിലെ ചന്തയില്‍ ചായ വില്‍ക്കുകയായിരുന്നു അര്‍ഷാദ് ഖാന്‍. കൗതുകത്തിന്‍െറ പേരിലെടുത്ത, നീലക്കണ്ണുള്ള സുമുഖനായ യുവാവിന്‍െറ  പടം ജാവേരിയ  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്കകം ഫോട്ടോ വൈറലായി.  അവസരം കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് അര്‍ഷാദ് ഖാനും പറഞ്ഞു.

 

Tags:    
News Summary - tea shopper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.