Posted On
date_range Updated On
date_range അഫ്ഗാനിൽ താലിബാൻ ആക്രമണത്തിൽ 21 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ മേഖലയിൽ താലിബാൻ ആക്രമണത്തിൽ 21 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ദസ്ത്തി അറച്ചി ജില്ലയിലെ ചെക്പോസ്റ്റിന് സമീപത്തുണ്ടായ ആക്രമണത്തിലാണ് 13 പേർ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച ഏറ്റുമുട്ടൽ ഇവിടെ തിങ്കളാഴ്ച രാവിലെ വരെ തുടർന്നു. സംഭവത്തിൽ 15 സൈനികർക്ക് പരിക്കേറ്റതായും പ്രവിശ്യ ഗവർണർ മുഹമ്മദ് യൂസുഫ് അയ്യൂബി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഖംയാബ് ജില്ലയിലെ ആക്രമണത്തിലാണ് എട്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ദീർഘനേരം നടന്ന ഏറ്റുമുട്ടലിന് ശേഷം ഇൗ പ്രദേശത്തുനിന്ന് പൊലീസിന് പിന്മാറേണ്ടിവന്നു. ഏറ്റുമുട്ടലിൽ എട്ട് താലിബാൻ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇരു ആക്രമണങ്ങളും താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.