Posted On
date_range Updated On
date_range പാകിസ്താനിലെ ആശുപത്രിയിൽ ചാവേർ സ്ഫോടനം; മൂന്ന് മരണം
ലാഹോർ: പാകിസ്താനിലെ ആശുപത്രിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു .
ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ നഗരത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
കോട്ട്ല സൈദാൻ മേഖ ലയിലെ ചെക്ക് പോസ്റ്റിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ച് ആംബുലൻസിൽനിന്ന് പുറത്തിറക്കുമ്പോൾ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.