കൊളംബോ സ്​ഫോടനം: സുഗന്ധവ്യജ്ഞന വ്യാപാരിയും സംശയത്തിൻെറ നിഴലിൽ

കൊളംബോ: ശ്രീലങ്കയിൽ 359 പേരുടെ മരണത്തിനിടയാക്കിയ സ്​ഫോടനത്തിന്​ പിന്നിൽ രാജ്യത്തെ പ്രമുഖ സുഗന്ധവ്യജ്ഞന വ് യാപാരിക്കും പങ്കുണ്ടെന്ന്​ സ​ംശയം. വ്യാപാരിയായ മുഹമ്മദ്​ യൂസഫ്​ ഇ​ബ്രാഹിം സ്​​ഫോടനം നടത്താൻ മക്കളെ സഹായിച ്ചുവെന്നാണ്​ അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്​. യൂസഫിൻെറ മക്കളായ ഇംസാത്​ അഹമ്മദ്​ ഇബ്രാഹിം, ഇഹം അഹമ്മദ്​ ഇബ്രാഹിം എന്നിവർ ഞായറാഴ്​ച നടന്ന സ്​ഫോടനത്തിൽ ചാവേറുകളായി പൊട്ടിത്തെറിച്ചിരുന്നു.

മുഹമ്മദ്​ യൂസഫ്​ കസ്​റ്റഡിയിൽ ഉണ്ടെന്നും ഇയാൾക്ക്​ സ്​ഫോടനത്തിൽ പങ്കുണ്ടോയെന്നതിനെ കുറിച്ച്​ കൂടുതൽ അന്വേഷണം നടന്ന്​ വരികയാണെന്ന്​ ശ്രീലങ്കൻ പൊലീസ്​ വക്​താവ്​ ഗുണശേഖര പറഞ്ഞു. മുഹമ്മദ്​ യൂസഫിൻെറ കുടുംബത്തിലെ മറ്റൊരാളും കസ്​റ്റഡിയിൽ ആണെന്നാണ്​ റിപ്പോർട്ട്​.

കൊളംബോയിലെ ഷാങ്​​ഗ്രില പഞ്ചനക്ഷത്ര ഹോട്ടലിലും വടക്കൻമേഖലയിലെ ഒരു വീട്ടിലും ഉണ്ടായ സ്​ഫോടനങ്ങളിൽ ചാവേറുകളായത്​ മുഹമ്മദ്​ യൂസഫിൻെറ മക്കളാണെന്നാണ്​ റിപ്പോർട്ട്​. ലങ്കൻ സർക്കാർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Tags:    
News Summary - Sri Lanka spice tycoon suspected of helping sons-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.