ഷി ജിന്‍പിങ്ങിന് മാവോയുടെ തുല്യപദവി

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ പാര്‍ട്ടിയുടെ ഏറ്റവും അധികാരമുള്ള തലവനായി പ്രഖ്യാപിച്ചു. സംഘനേതൃത്വ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക ചെയര്‍മാന്‍ മാവോ സെ തൂങ്ങിന്‍െറ അധികാരങ്ങള്‍ക്ക് തുല്യമായ പദവിയാണ് നല്‍കിയത്.
നാലു ദിവസം നീണ്ടുനിന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ 370 മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സമ്മേളനത്തിലാണ് പ്രഖ്യാപനം. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് പുതിയ തീരുമാനങ്ങള്‍ പുറത്തുവിട്ടത്. പ്രസിഡന്‍റു സ്ഥാനത്തോടൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും നിലകൊള്ളും.
1981ലാണ് പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമാവാതിരിക്കാന്‍ സംഘ നേതൃവ്യവസ്ഥയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.

Tags:    
News Summary - shi jin oing camparison mavo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.