Posted On
date_range Updated On
date_range റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തിരക്കിൽപെട്ട് മൂന്നു മരണം
ധാക്ക: ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ ദുരിതാശ്വാസവിതരണത്തിനിടെയുണ്ടായ തിരക്കിൽ പെട്ട് രണ്ട് കുട്ടികളും സ്ത്രീകളുമുൾപ്പെടെ മൂന്നുപേർ മരിച്ചു. കോക്സ് ബസാർ ജില്ലയിലെ ബാലുഖാലിയിലാണ് സംഭവം. ആയിരക്കണക്കിന് റോഹിങ്ക്യകളാണിവിടെ കഴിയുന്നത്.
റോഡരികിൽ നിയമവിരുദ്ധമായി ഒരു സന്നദ്ധസംഘം നടത്തിയ വസ്ത്രവിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇവരുടെ മരണം. വിലക്കുകൾ ലംഘിച്ചാണ് ഇത്തരം സംഘടനകൾ സാധനങ്ങൾ വിതരണം ചെയ്യുന്നതെന്ന് യു.എൻ ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.