പാക് നടി കിസ്മത് ബേഗ് കൊല്ലപ്പെട്ടു

ലാഹോര്‍: പ്രമുഖ പാക് നാടക നടി കിസ്മത് ബേഗ് ലാഹോറില്‍ വെടിയേറ്റു മരിച്ചു. കഴിഞ്ഞദിവസം പരിപാടി കഴിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലും കാറിലുമായി വന്ന അജ്ഞാതരായ തോക്കുധാരികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  കാലിലും കൈയിലും വയറ്റിലുമായി 11 തവണ വെടിയേറ്റു.

ഉടന്‍തന്നെ അവരുടെ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിയന്ത്രിതമായ രക്തപ്രവാഹംമൂലം മരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റെങ്കിലും അത്ര ഗുരുതരമല്ല.വളരെ ആസൂത്രിതമായ കൊലയാണെന്നും കിസ്മത് തിയറ്ററില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ അവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
 

കിസ്മത് നിനക്കൊരിക്കലും ഇനി നൃത്തം ചെയ്യാനാവില്ളെന്ന് കാലില്‍ വെടിയുതിര്‍ത്ത് അക്രമികളില്‍ ഒരാള്‍ പറഞ്ഞതായി ഡ്രൈവര്‍ അറിയിച്ചു. നേരത്തേ രണ്ടുതവണ ഇവര്‍ ആക്രമണശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.
 

Tags:    
News Summary - Qismat-Baig.png

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.