തര്‍ക്കദ്വീപുകള്‍: പുടിന്‍-ആബെ ചര്‍ച്ച

ടോക്യോ: കുറില്‍സ് ദ്വീപുകളെച്ചൊല്ലി ഏഴു ദശകമായി തുടരുന്ന ഉടമസ്ഥാവകാശ തര്‍ക്കത്തിന് പരിഹാരംതേടി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ജപ്പാനില്‍ നടത്തിയ ചര്‍ച്ച സമാപിച്ചു. തര്‍ക്കവിഷയത്തിനു മേല്‍ പ്രത്യേക പ്രമേയമൊന്നുമില്ളെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. 

ഉടമസ്ഥാവകാശം പരിഹരിക്കാന്‍ കഴിയുമെന്ന് പുടിന്‍ പറഞ്ഞപ്പോള്‍ അതത്ര എളുപ്പമല്ളെനനായിരുന്നു ആബെയുടെ മറുപടി.
2014ല്‍ റഷ്യ ക്രീമിയയെ സ്വന്തം പ്രവിശ്യയായി  കൂട്ടിച്ചേര്‍ത്തതിനെതുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ക്കുശേഷം പുടിന്‍ ഒരു ജി7 രാജ്യം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.
ജപ്പാന്‍ അവകാശവാദമുന്നയിച്ച ദ്വീപുകളില്‍ റഷ്യന്‍ സൈനിക കുടുംബങ്ങളാണ് താമസിച്ചുവരുന്നത്.

എണ്ണസമ്പന്നവുമാണ് ദ്വീപുകള്‍. യുദ്ധതന്ത്രപരമായ പ്രാധാന്യം ഏറെയായതിനാല്‍ ദ്വീപുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാനാകില്ളെന്നാണ് നയതന്ത്ര കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, ക്രീമിയന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട പാശ്ചാത്യ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ജപ്പാനുമായി വ്യാപാരബന്ധം പുന$സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന റഷ്യ തര്‍ക്കപരിഹാരാര്‍ഥം വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമെന്ന അഭിപ്രായവും നിരീക്ഷകര്‍ പുറത്തുവിടുന്നു.

Tags:    
News Summary - pudin ambe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.