പാനമരേഖ കേസ് വിചാരണ ജനുവരിയിലേക്ക് മാറ്റി

ഇസ്ലാമാബാദ്: പാനമരേഖ കേസില്‍ അന്വേഷണ കമീഷന്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് അഭിപ്രായവ്യത്യാസമുയര്‍ന്ന സാഹചര്യത്തില്‍ സുപ്രീംകോടതി കേസില്‍ വാദംകേള്‍ക്കുന്നത് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിവെച്ചു. കേസില്‍ വെള്ളിയാഴ്ച വാദംകേള്‍ക്കവെ ഇംറാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) അന്വേഷണസംഘത്തെ രൂപവത്കരിക്കുന്നതില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയായിരുന്നു. അന്വേഷണ കമീഷനെ അംഗീകരിക്കില്ളെന്ന് ഇംറാന്‍  പറഞ്ഞു.

ചോര്‍ന്ന പാനമരേഖകളിലുള്ളതുപോലെ കള്ളപ്പണം പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ കുടുംബത്തിന് ലണ്ടനില്‍ ഫ്ളാറ്റുകള്‍ വാങ്ങാനാണ് ഉപയോഗിച്ചതെന്ന് ആരോപിച്ച് പി.ടി.ഐ അടക്കം അഞ്ചു പേര്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കേസില്‍ സ്വതന്ത്ര അന്വേഷണ കമീഷനെ നിയമിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാല്‍, ഇത് പാര്‍ട്ടി വക്താവ് നയീം ബൊക്കാരി നിരാകരിച്ചു.
കമീഷന്‍ ശരീഫും കുടുംബവും സ്വാഗതം ചെയ്തിരുന്നു.

Tags:    
News Summary - panama case trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.