യു.എന്നില്‍ ഇസ്രായേലിനെതിരെ പ്രമേയം: ട്രംപ് സീസിയെ വിളിച്ചു; ഈജിപ്ത് പിന്മാറി

കൈറോ: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റത്തിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് ഈജിപ്ത് പിന്മാറി. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ വിളിച്ച് വിഷയം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രമേയം തല്‍ക്കാലം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ഈജിപ്ത് അറിയിച്ചു. വ്യാഴാഴ്ച പ്രമേയം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രമേയത്തിന്‍െറ കരട് രേഖ ബുധനാഴ്ച രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ ഈജിപ്ത് വിതരണം ചെയ്യുകയുമുണ്ടായി.

തൊട്ടുപിന്നാലെ, പ്രമേയം തടയാന്‍ ശക്തമായ ശ്രമങ്ങള്‍ ഇസ്രായേല്‍ തുടങ്ങിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു യു.എസ് പ്രതിനിധിയെ വിളിച്ച് പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടയണമെന്നാവശ്യപ്പെട്ടു. പ്രമേയം വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഇസ്രായേലിന് ദോഷം ചെയ്യുന്നതാണെന്നും അഭിപ്രായപ്പെട്ടു. തൊട്ടുപിന്നാലെ, സീസിയെ ഫോണില്‍ വിളിച്ച ട്രംപ്, അടുത്ത യു.എസ് സര്‍ക്കാറിന് ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നം കൈകാര്യം ചെയ്യാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് പ്രമേയം അവതരിപ്പിക്കുന്നതില്‍നിന്നും പിന്മാറാന്‍ ഈജിപ്ത് തീരുമാനിച്ചത്. ഈജിപ്തില്ളെങ്കിലും ഇസ്രായേലിനെതിരായ പ്രമേയം അവതരിപ്പിക്കുമെന്ന് ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗല്‍ എന്നിവര്‍ പ്രഖ്യാപിച്ചിരുന്നു.അതിനിടെ, ഇസ്രായേലിനെതിരായ പ്രമേയം സംബന്ധിച്ച് അംഗരാജ്യങ്ങള്‍ ഈജിപ്തിന് അന്ത്യശാസനം നല്‍കി. പ്രമേയം ഉടന്‍ അവതരിപ്പിക്കണമെന്നും അല്ലാത്തപക്ഷം, ഈജിപ്തിനെ കൂടാതെ, പ്രമേയവുമായി മുന്നോട്ടുപോവുമെന്ന് ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗല്‍ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.

Tags:    
News Summary - palestinian israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.