പാ​കി​സ്​​താ​നി​ൽ സൈ​നി​ക​വി​മാ​നം ത​ക​ർ​ന്ന്​ 19മ​ര​ണം

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന്​ ര​ണ്ട്​ പൈ​ല​റ്റു​മാ​രും മൂ​ന്ന്​ സൈ ​നി​ക​രു​മു​ൾ​പ്പെ​ടെ 19പേ​ർ മ​രി​ച്ചു. പ​തി​വു പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​​നി​ടെ​യാ​ന്​ റാ​വ​ൽ​പി​ണ്ഡി​യി​ ലെ ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഗാ​രി​സ​ൺ ന​ഗ​ര​ത്തി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ​മ​രി​ച്ച​വ​രി​ൽ 14 പേ​ർ ത​ദ്ദേ​ശ​വാ​സി​ക​ളാ​ണ്. ആ​റോ​ളം വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ടെ​ന്ന്​ പാ​ക്​ സൈ​ന്യം അ​റി​യി​ച്ചു.

12 പേ​ർ​ക്ക്​ പ​രി​ക്കു​മു​ണ്ട്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച 2.30നും 2.40​നു​മി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. വി​മാ​നം ത​ക​ർ​ന്നു​വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ്​ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ച​ത്. വ്യോ​മ​യാ​ന സു​ര​ക്ഷ​യി​ൽ ഏ​റെ പി​റ​കി​ലാ​ണ്​ പാ​കി​സ്​​താ​ൻ. നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. .

Tags:    
News Summary - pakistani-military-aircraft-crashes-on-training-flight-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.