കശ്​മീർ പ്രശ്​നത്തിന്​ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന്​ ഇംറാൻ ഖാൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ശ്​​മീ​ർ പ്ര​ശ്​​നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ ത​യാ​റാ​ക​ണ​മെ​ന്ന്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. ക​ശ്​​മീ​രി​ൽ സ്​​ഫോ​ട​ന​ത്തി​ൽ ആ​റ്​ സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സി​വി​ലി​യ​ന്മാ​രു​ടെ മ​ര​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി ഇ​ന്ത്യ​ൻ സൈ​ന്യ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച ഇം​റാ​ൻ ഖാ​ൻ, യു.​എ​ന്നി​​​െൻറ ന​യ​ങ്ങ​ളും ക​ശ്​​മീ​രി​ക​ളു​ടെ അ​ഭി​ലാ​ഷ​വും പ​രി​ഗ​ണി​ക്കു​ന്ന പ​രി​ഹാ​ര​ത്തി​ന്​ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന്​ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്​​ച സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റ​മു​ട്ട​ലി​ൽ ക​ശ്​​മീ​രി​ൽ മൂ​ന്നു തീ​വ്ര​വാ​ദി​ക​ളും സ്​​ഫോ​ട​ന​ത്തി​ൽ ആ​റ്​ സി​വി​ലി​യ​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ധി​കാ​ര​മേ​റ്റ്​ മാ​സ​ങ്ങ​ൾ​ക്കി​ടെ പ​ല​പ്പോ​ഴാ​യി ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്ന്​ ഇം​റാ​ൻ ഖാ​ൻ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Pakistan Prime Minister Imran Khan calls for dialogue over Kashmir issue -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.