പാക് സൈനികമേധാവിയായി ഖമര്‍ ജാവേദ് ചുമതലയേറ്റു

റാവല്‍പിണ്ടി: പാകിസ്താന്‍െറ 16ാമത്  സൈനികമേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റു. നിയന്ത്രണരേഖയിലുള്ള സംഘര്‍ഷത്തില്‍ അയവുവരുത്തുമെന്ന് ചുമതലയേറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബജ്വ പറഞ്ഞു.റാവല്‍പിണ്ടിയിലെ സൈനിക കേന്ദ്രത്തോട് ചേര്‍ന്ന ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മുന്‍ മേധാവി, ജനറല്‍ റഹീല്‍ ശരീഫില്‍നിന്നും ബാറ്റണ്‍ സ്വീകരിച്ച് ബജ്വ ചുമതലയേറ്റെടുത്തത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവുവരുത്തുമെന്ന ബജ്വയുടെ പ്രഖ്യാപനം ഇന്ത്യയുമായി അനുരഞ്ജനത്തിലത്തൊന്‍ സൈന്യം തയാറാവുമെന്നതിന്‍െറ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.  വലിയ ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും സൈന്യത്തിന്‍െറ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും ബജ്വ പറഞ്ഞു.

എന്നാല്‍, അധികാരമൊഴിഞ്ഞ റഹീല്‍ ശരീഫ് കടുത്ത ഭാഷയിലാണ് സംസാരിച്ചത്. കശ്മീരില്‍ തുടരുന്ന ആധിപത്യ ശൈലി തുടരുന്നതില്‍ ഇന്ത്യ കരുതിയിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രസ്താവന. ഇന്ത്യയുടെ ശൈലി, മേഖലയുടെ നിലനില്‍പ് ഭീഷണിയിലകപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ക്ഷമയുടെ നയം സ്വീകരിക്കുന്നത് പാകിസ്താന്‍െറ ദൗര്‍ബല്യമായി തെറ്റിദ്ധരിക്കരുത്. ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരണമെങ്കില്‍ കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണം. അതിന് അന്താരാഷ്ട്ര സമൂഹത്തിന്‍െറ പ്രത്യേകശ്രദ്ധ ആവശ്യമാണ്’’ റഹീല്‍ ശരീഫ് പറഞ്ഞു.

 

Tags:    
News Summary - pakistan military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.