Posted On
date_range Updated On
date_range ദൈവനിന്ദ കേസ്: ആസിയ ബീബിയുടെ വാദംകേള്‍ക്കുന്നത് മാറ്റി
ഇസ്ലാമാബാദ്: അന്താരാഷ്ട്രതലത്തില്‍ ഏറെ വിവാദമായ ആസിയ ബീബിയുടെ മതനിന്ദ കേസില്‍ വാദംകേള്‍ക്കുന്നത് പാക് സുപ്രീംകോടതി മാറ്റിവെച്ചു. ആസിയ ബീബി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് മാറ്റിവെച്ചത്. കേസ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു ജഡ്ജിയുടെ പുറത്തുപോകലിനുവരെ ഇതു വഴിവെച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ നങ്കനയില്‍നിന്നുള്ള അഞ്ചു കുട്ടികളുടെ മാതാവും ക്രിസ്തുമത വിശ്വാസിയുമായ ആസിയ ബീബിക്കെതിരെ മതനിന്ദക്ക് 2009ലാണ് കേസെടുത്തത്. 2010ല്‍ ഇവരുടെ മേല്‍ വധശിക്ഷയര്‍ഹിക്കുന്ന കുറ്റം ചുമത്തി. 2014ല്‍ ലാഹോര്‍ കോടതി വധശിക്ഷ ശരിവെച്ചു. ഇതേതുടര്‍ന്ന് ആസിയ ബീബി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.