പാകിസ്​താനിൽ സ​്​ഫോടന പരമ്പര; 38 മരണം 

പെഷാവർ: പാകിസ്​താനിൽ ശിയാ ഭൂരിപക്ഷമുള്ള പരച്ചിനാർ ഗോത്രവർഗ മേഖലയിലെ മാർക്കറ്റിലുണ്ടായ ഇരട്ട സ്​ഫോടനങ്ങളിലും ക്വറ്റയിലെ ചാവേർ ആക്രമണത്തിലുമായി 38 പേർ കൊല്ലപ്പെട്ടു. 121 പേർക്ക്​ പരിക്കേറ്റു. ക്വറ്റയിൽ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ഇഹ്​സാൻ മഹ്​ബൂബി​​​െൻറ ഒാ​ഫി​സി​നു​സ​മീ​പ​മാ​ണ്​ സ്​​ഫോ​ട​നം ന​ട​ന്ന​ത്. ​ഇവിടെ 13 പേർ​ കൊല്ലപ്പെട്ടു. 21 പേർക്ക്​ പരി​ക്കുണ്ട്​. ജമാഅത്തുൽ അഹ്​റാർ എന്ന സംഘടന ആക്രമണത്തി​​​െൻറ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്​.

പരച്ചിനാർ മേഖലയിൽ പെരുന്നാൾ തിരക്കിലമർന്ന മാർക്കറ്റിലാണ്​ തുടരെ രണ്ടു സ്​ഫോടനങ്ങൾ നടന്നത്​. ചുരുങ്ങിയത്​ 25 പേർ ഇവിടെ മരിച്ചതായാണ്​ കണക്കാക്കുന്നത്​. 100 ലേറെ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ദുരന്തത്തിനിരയായവരിലേറെയും ശിയാ വിഭാഗത്തിൽ പെട്ടവരാണ്​. ആദ്യ സ്​ഫോടനത്തിൽ പരിക്കേറ്റവരെ രക്ഷിക്കാനായി എത്തിയവർക്കിടയിലായിരുന്നു​ രണ്ടാമത്തെ സ്​ഫോടനം. ഇവിടെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. രണ്ട്​ സൈനിക ഹെലികോപ്​റ്ററുകൾ സ്​ഥലത്തേക്ക്​ കുതിച്ചിട്ടുണ്ട്​.

Tags:    
News Summary - Pakistan: 38 killed in two suicide attacks in Quetta, Parachinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.