Posted On
date_range Updated On
date_range കുട്ടിയെ മാതാവിന് തിരിച്ചുനല്‍കിയതില്‍ ഇന്ത്യക്ക് നന്ദിയുമായി പാകിസ്താന്‍
ഇസ്ലാമാബാദ്: അഞ്ചു വയസ്സുകാരന്‍ ഇഫ്തിഖാറിന് പാക് വംശജയായ മാതാവുമായി ഒന്നിക്കാന്‍ അവസരമുണ്ടാക്കിയതില്‍ അധികൃതര്‍ ഇന്ത്യക്ക് നന്ദി പറഞ്ഞു. ഇന്ത്യന്‍ അധികൃതരുടെ മനുഷ്യത്വപരമായ സമീപനത്തില്‍ നന്ദി അറിയിക്കുന്നതായി പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് ട്വിറ്ററില്‍ കുറിച്ചു.
ഒരു വര്‍ഷം മുമ്പ് ഇഫ്തിഖാര്‍ അഹമ്മദിനെ പിതാവ് ഗുല്‍സാര്‍ അഹമ്മദ് തന്ത്രയ് ഇന്ത്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കുട്ടിയെ മാതാവിന് തിരിച്ചുകിട്ടിയത്. വാഗ അതിര്‍ത്തിയില്‍ വെച്ച് ശനിയാഴ്ച പാക് സൈന്യത്തിന് കൈമാറിയ കുട്ടിയെ മാതാവ് റോഹിന കിയാനിയെ ഏല്‍പിച്ചു.
കുട്ടിയെ ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് റോഹിന പറഞ്ഞു. 2016 മാര്‍ച്ചിലാണ് ഇഫ്തിഖാറിനെ പിതാവ് കശ്മീരിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.