Posted On
date_range Updated On
date_range യു.എസിൽ ബോംബിടുന്ന പ്രതീകാത്മക വിഡിയോയുമായി ഉ.കൊറിയ
പ്യോങ്യാങ്: യുദ്ധാഹ്വാനങ്ങൾക്കിടെ യു.എസിൽ ബോംബിടുന്ന പ്രതീകാത്മക വിഡിയോ ഉത്തര കൊറിയ പുറത്തുവിട്ടു. യു.എസ് ആക്രമണത്തിനെതിരെ വേണ്ടിവന്നാൽ ആണവായുദ്ധം തന്നെ ഉണ്ടാകുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നൽകിയിരുന്നു. സ്ഥാപക നേതാവ് കിം ഇൽ സുങ്ങിെൻറ ജന്മദിനാഘോഷത്തിെൻറ ഭാഗമായി നടന്ന സൈനിക പരേഡിനിടെയാണ് ബോംബിടുന്ന വിഡിയോ ദൃശ്യം പ്രദർശിപ്പിച്ചത്. ദൃശ്യംകണ്ട് കിം ജോങ് ഉൻ ദൃശ്യങ്ങൾ കൈയടിച്ച് േപ്രാത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ഉത്തര കൊറിയൻ സർക്കാർ ചാനലിലാണ് ഈ ദൃശ്യങ്ങൾ സംപ്രേഷണങ്ങൾ ചെയ്തത്.
അതിനിടെ, ഉത്തര കൊറിയയുടെ ആണവ-മിസൈൽ പരീക്ഷണങ്ങളിൽ ചൈനകടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
Full View
അതിനിടെ, ഉത്തര കൊറിയയുടെ ആണവ-മിസൈൽ പരീക്ഷണങ്ങളിൽ ചൈനകടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.