നേ​പ്പാ​ൾ പ്ര​സി​ഡ​ൻ​റ്​ അ​ടു​ത്ത​മാ​സം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും

കാഠ്മണ്ഡു: നേപ്പാൾ പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി ഏപ്രിൽ17ന് ഇന്ത്യയിലെത്തും. പ്രസിഡൻറി​െൻറ ഒാഫിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2015ൽ അധികാരമേറ്റശേഷം അവരുടെ ആദ്യ വിദേശ സന്ദർശനമാണിത്. നേപ്പാളിലെ ആദ്യ വനിത പ്രസിഡൻറായ ബിദ്യ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ക്ഷണമനുസരിച്ചാണ് ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശനത്തിനിടെ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരുമായി ചർച്ച നടത്തും. ബനാറസ് ഹിന്ദു സർവകലാശാലയിെല പരിപാടിയിലും ബിദ്യ പെങ്കടുക്കും.

Tags:    
News Summary - nepal president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.