മോ​ദി ശ​ക്ത​നാ​യ നേ​താവെ​ന്ന്​ ഹെ​റാ​ള്‍ഡ് മാ​ഗ​സി​ൻ

ല​ണ്ട​ൻ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ നേ​താ​വെ​ന്ന് ബ്രി​ട്ട​നി ​ലെ ഹെ​റാ​ള്‍ഡ് മാ​സി​ക. 2019ലെ ​ശ​ക്ത​നാ​യ ലോ​ക​നേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ മാ​ഗ​സി​ൻ വാ​യ​ന​ക്കാ​ര്‍ക്കി​ട​യി​ല്‍ ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ലാ​ണ് ന​രേ​ന്ദ്ര​മോ​ദി ഒ​ന്നാ​മ​തെ​ത്തി​യ​ത്‌.

റ​ഷ്യ​ന്‍ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ര്‍ പു​ടി​ന്‍, ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ന്‍പി​ങ്, യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പ് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് മോ​ദി ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ നേ​താ​വാ​യ​ത്. മോ​ദി​ക്ക്​ 30.9 ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ചു. പു​ടി​ന്‍, ജി​ന്‍പി​ങ്, ട്രം​പ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം 29.9, 21.9, 18.1 ശ​ത​മാ​നം വോ​ട്ട് നേ​ടി.

ഇ​രു​പ​ത്ത​ഞ്ചോ​ളം നേ​താ​ക്ക​ളാ​ണ് മ​ത്സ​ര​ത്തി​ന് നാ​മ​നി​ര്‍ദേ​ശം നേ​ടി​യ​ത്. ഇ​വ​രി​ല്‍ നാ​ല് ലോ​ക​നേ​താ​ക്ക​ളാ​ണ് അ​വ​സാ​ന​റൗ​ണ്ടി​ല്‍ ഇ​ടം നേ​ടി​യ​ത്. മാ​സി​ക​യു​ടെ അ​ടു​ത്ത​ല​ക്കം പു​റ​ത്തി​റ​ങ്ങു​ന്ന​ത് ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖ​ചി​ത്ര​ത്തോ​ടെ​യാ​ണ്.

Tags:    
News Summary - modi strong leader -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.