Posted On
date_range Updated On
date_range മോദി മലേഷ്യയിൽ
കോലാലംപൂർ: ത്രിരാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായി പ്രധാനമന്ത്രി നേരന്ദ്ര മോദി മലേഷ്യയിലെ കോലാലംപൂരിലെത്തി. ഇന്തോനേഷ്യ സന്ദർശിച്ച ശേഷമാണ് ഇന്ന് മലേഷ്യയിൽ എത്തിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതിർ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തും.
രണ്ടാം തവണയാണ് മോദി മലേഷ്യ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടിക്കാഴ്ച സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലേഷ്യൻ ജനസംഖ്യയുടെ ഏഴു ശതമാനവും ഇന്ത്യക്കാരായതിനാൽ ഉഭയകക്ഷി ബന്ധം ഉൗട്ടി ഉറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്ച. മലേഷ്യൻ സന്ദർനത്തിന് ശേഷം മോദി സിംഗപൂരിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.