Posted On
date_range Updated On
date_range വെസ്റ്റ് ബാങ്കിൽ ഫലസ്തീനിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു
തെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ പട്ടണത്തിൽ ഫലസ്തീനിയെ ഇസ്രായേൽ സൈനികർ വെടിവെച്ചുകൊന്നു. നിർമാണ െതാഴിലാളിയായ റാമി സബ്രീൻ എന്ന 35കാരനാണ് കൊല്ലപ്പെട്ടത്. സൈനികർക്ക് നേരെ വാഹനം കയറ്റി അപകടത്തിൽപെടുത്താൻ ശ്രമിച്ചതിനാലാണ് ഇയാളെ വധിച്ചതെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു.
എന്നാൽ, നിർമാണ സ്ഥലത്ത് ഉപയോഗിക്കുന്ന വാഹനം ഒാടിച്ചിരുന്ന റാമി, സേനാംഗങ്ങളുടെ നിർദേശം കേട്ടിരുന്നില്ലെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കൊലക്കുശേഷം ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിൽനിന്ന് സൈന്യം മറ്റുള്ളവരെ തടയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.