വുഹാൻ: അതിർത്തിയിൽ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കുംവിധം പ്രവർത്തിക്കാൻ സൈന്യങ്ങൾക്ക് തന്ത്രപ്രധാന മാർഗനിർദേശം നൽകാൻ ഇന്ത്യ- ചൈന ധാരണ. ദോക്ലാമിനു സമാനമായ സാഹചര്യം ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് അതിർത്തിയിൽ ആശയവിനിമയം ശക്തമാക്കുന്നത്. ചൈനീസ് നഗരമായ വുഹാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡൻറ് ഷി ജിൻപിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടിയുടെ സമാപനത്തിലാണ് ധാരണ.
യുദ്ധസമാനമായ ദോക്ലാം പ്രതിസന്ധിക്കുശേഷം ഉഭയകക്ഷിബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളും കൈകോർത്തത്. ചൈനയും ഇന്ത്യയും നല്ല അയൽക്കാരും നല്ല സുഹൃത്തുക്കളുമായിരിക്കുമെന്ന് ഷി പറഞ്ഞു. ദോക്ലാം പ്രതിസന്ധിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള ചർച്ചക്കാണ് മുൻതൂക്കം നൽകിയതെങ്കിലും ധാരണപത്രങ്ങളൊന്നും ഒപ്പിട്ടില്ല. സംയുക്ത പ്രസ്താവനയും ഉണ്ടായില്ല.
അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടത് നിർണായകമാണെന്ന് നേതാക്കൾ വ്യക്തമാക്കിയതായി കേന്ദ്ര വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരസ്പരവും തുല്യവുമായ സുരക്ഷ എന്ന തത്ത്വം പാലിക്കാനും സൈന്യങ്ങൾ തമ്മിൽ വാർത്താവിനിമയം ശക്തിപ്പെടുത്താനും നിർദേശം നൽകും. അതിർത്തിപ്രശ്നം സംബന്ധിച്ച വിവരം കൈമാറാനും ചർച്ചക്കും സ്ഥിരം സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ േമഖലകളിൽ ഇന്ത്യ-ചൈന സഹകരണത്തിെൻറ പ്രാധാന്യമാണ് മോദി ഉൗന്നിപ്പറഞ്ഞത്. സാമ്പത്തിക ബന്ധവും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും ഉൗട്ടിയുറപ്പിക്കണം. കൃഷി, സാേങ്കതികവിദ്യ, ഉൗർജം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ സഹകരണവും ഭക്ഷ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നിവയും ചർച്ചയായി. ആഗോള സാമ്പത്തിക വളർച്ചയിലെ പ്രധാന ഉൗർജസ്രോതസുകളാണ് ഇന്ത്യയും ൈചനയുമെന്ന് ഷി എടുത്തു പറഞ്ഞു. ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം പുതിയ ചക്രവാളത്തിലേക്ക് പ്രവേശിക്കുകയാണ്, മോദിയാകെട്ട ‘പുതിയ ഇന്ത്യ’ മുന്നോട്ടുവക്കുകയും ചെയ്യുന്നു. ഇരുരാജ്യങ്ങളും ഒരേ കർത്തവ്യമാണ് ഏറ്റെടുക്കേണ്ടത്- ഷി ഒാർമിപ്പിച്ചു. ഭീകരവാദം പൊതു ഭീഷണിയാണെന്ന് വ്യക്തമാക്കിയ ഇരുനേതാക്കളും, ഇതിനെതിരെ ഒരുമിച്ച ് പോരാടാൻ തീരുമാനിച്ചു. 3488 കി.മീറ്റർ അതിര്‍ത്തി സംരക്ഷണം ഉറപ്പാക്കാന്‍ ഇന്ത്യ കൂടുതൽ ൈസനിക പോസ്റ്റുകൾ സ്ഥാപിക്കും.
ഉച്ചകോടിക്കുശേഷം മോദി തിരിെച്ചത്തി. 2014ൽ അധികാരത്തിൽവന്നശേഷം മോദിയുടെ നാലാമത്തെ ചൈന സന്ദർശനമായിരുന്നു ഇത്. ജൂൺ ഒമ്പത്, 10 തീയതികളിൽ ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈസേഷൻ ഉച്ചകോടിക്ക് അദ്ദേഹം വീണ്ടും ചൈനയിലെത്തും.
അഫ്ഗാനിസ്താനിൽ സംയുക്ത പദ്ധതി
യുദ്ധം ഉഴുതുമറിച്ച അഫ്ഗാനിസ്താനിൽ സംയുക്ത സാമ്പത്തിക പദ്ധതിക്ക് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളും വൻ മുതൽമുടക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരു ഭാഗത്തുനിന്നുമുള്ള ഉേദ്യാഗസ്ഥർ പദ്ധതിക്ക് രൂപംനൽകുകയും തുടർ പ്രവർത്തനം നടത്തുകയും െചയ്യും. ആദ്യമായാണ് അഫ്ഗാനിസ്താനിൽ ഇന്ത്യയും ചൈനയും സംയുക്തമായി പദ്ധതി തുടങ്ങുന്നത്. പാകിസ്താനെ അസ്വസ്ഥമാക്കുന്നതാണ് മോദി-ഷി കൂടിക്കാഴ്ചയിലെ ഇൗ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
അഫ്ഗാനിസ്താെൻറ പുനർനിർമാണത്തിൽ കാര്യമായ പങ്കാളിത്തമില്ലാത്ത ചൈനയുടെ ആദ്യത്തെ വൻ പദ്ധതിയാവും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.