Posted On
date_range Updated On
date_range നഴ്സറിയിൽ കത്തിയുമായി യുവതിയുടെ ആക്രമണം: 14 കുട്ടികൾക്ക് പരിക്ക്
ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിങ്ങിലെ നഴ്സറി സ്കൂളിൽ കത്തിയുമായി 39കാരി അതിക്രമിച്ചുകയറി. ആക്രമണത്തിൽ 14 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികൾ കളിസ്ഥലത്തായിരുന്നു അപ്പോൾ. ആക്രമണത്തിെൻറ കാരണം വ്യക്തമല്ല.
യുവതി സർക്കാറിനെതിരെ കേസ് നടത്തുന്നതായി റിപ്പോർട്ടുണ്ട്. ലിയു എന്ന് വിളിക്കുന്ന യുവതിയെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മിക്ക കുട്ടികളുടെയും മുഖത്താണ് മുറിവേറ്റത്. ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചതായുള്ള റിപ്പോർട്ട് പൊലീസ് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.