Posted On
date_range Updated On
date_range ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ നാലു വയസ്സുകാരൻ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഖാൻ യ ൂനിസിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ നാലു വയസ്സുകാരൻ അഹ്മദ് അബൂ ആബിദ് ആണ് മരിച്ചതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്റ വ്യക്തമാക്കി.
അതിർത്തിയിൽ പ്രതിഷേധിക്കുന്ന ഫലസ്തീൻകാർക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ബാലൻ കൊല്ലപ്പെട്ടത്. മാർച്ച് 30 മുതൽ ഫലസ്തീൻകാർ അതിർത്തിയിൽ നടത്തുന്ന പ്രതിഷേധത്തിനെതിരായ ആക്രമണങ്ങളിൽ ഇതുവരെ 235 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.