മലേഷ്യയിൽ ആശുപത്രിയിൽ തീപിടിത്തം; ആറുപേർ മരിച്ചു.

ക്വലാലംപൂർ: മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. മരിച്ചവരിൽ മൂന്ന്​ ഇന്ത്യൻ വംശജർ ഉൾപ്പെട്ടതായാണ്​ സൂചന. മലേഷ്യയിലെ ജോഹോർ ബഹുരുവിലുള്ള സുൽത്താന ആമിന ആശുപത്രിയുടെ ഐ.സി.യുവിലാണ് തീപിടുത്തമുണ്ടായത്. മലേഷ്യ – സിംഗപ്പൂർ അതിർത്തിയിലാണ്​ ആശുപത്രി സ്​തിഥി ചെയ്യുന്നത്​. രണ്ടു മണിക്കൂറോളം തീ ആളിപ്പടർന്നുവെന്നാണ് റിപ്പോർട്ട്​. മലേഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ നൂർ ഹിഷാം അബ്ദുള്ള സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും മലേഷ്യൻ പ്രധാനമന്ത്രി നജീബ്​ റസാഖ്​ ട്വിറ്ററിൽ വ്യക്​തമാക്കി.  

സംഭവത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെയും ആശുപത്രിയിലെ രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്ന്​ നൂർ ഹിഷാം അബ്ദുള്ള വ്യക്‌തമാക്കി. പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും അടുത്തുള്ള അശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. വയറിംഗിലെ അപാകതയോ ഷോർട്ട്സർക്യൂട്ടോ ആകാം അപകടകാരണമെന്ന് നൂർ ഹിഷാം വ്യക്‌തമാക്കി.

 

Tags:    
News Summary - Fire in Hospital's ICU Unit Claims Six Lives in Malaysia,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.